ഷേത്ര ദര്‍ശനം

Saturday 24 March 2012

കുളിച്ച്‌ ശുദ്ധമായ വസ്ത്രം ധരിച്ച്‌ ദര്‍ശനം ചെയ്യുക.

ചെരുപ്പ്‌,തൊപ്പി,തലപ്പാവ്‌,ഷര്‍ട്ട്‌,കൈലി,പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.

നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

സ്ത്രീകള്‍‌ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ ഷേത്രത്തില്‍ 10 ദിവസം കഴിയണം.

മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.

പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും ദര്‍ശനം നടത്തവൂ.

വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്‌.

അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.

തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.

പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.

പുകവലി,ചൂതുകളി ഇവ ദേവസന്നിധിയില്‍ അരുത്‌.

സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.

വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.

ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.

ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ


മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കുന്നതിന്റെ പ്രതീകമായിട്ടാണ്‌ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന് ജപിക്കുന്നത്. ദുഃഖങ്ങളെ മൂന്നായിട്ടാണ് തിരിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തേത് ആദ്ധ്യാത്മികമായ ദുഃഖമാണ്. ശാരീരികമായ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും ഉണ്ടാകുന്നതാണിത്. രണ്ടാമത്തേത് അതിഭൗതീകദുഃഖമാണ്. ക്ഷുദ്രജന്തുക്കളാലും, കള്ളന്‍, വഞ്ചകന്‍, ശത്രു എന്നിവരാലും ഉണ്ടാകുന്ന ദുഃഖമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മൂന്നാമത്തേതും അവസാനത്തേതുമായ ദുഃഖം അതിദൈവീകദുഃഖമാണ്. പ്രകൃതിക്ഷോഭത്താലും പ്രതികൂലാവസ്ഥയാലും ഉണ്ടാകുന്ന ദുഃഖമാണിത്. ഈ മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കേണമേയെന്നാണ് ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ കൊണ്ടര്‍ത്ഥമാക്കുന്നത്

വഴിപാടുകളും മൂലമന്ത്രങ്ങളും





ദേവീദേവന്മാര്‍ക്കോരോരുത്
തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌. വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.

ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌. നിവേദ്യം അപ്പവും, മോദകവും. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം. ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍. ചൊല്ലേണ്ട മൂലമന്ത്രം 'ഓം ഗം ഗണപതയേ നമ:' നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌. ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍. 'ഓം നമോ നാരായണായ' (അഷ്‌ടാക്ഷരമന്ത്രം), 'ഓം നമോ ഭഗവതേ വാസുദേവായ' (ദ്വാദശാക്ഷരമന്ത്രം) എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍. ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌. ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌. ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ. ശിവന്റെ മൂലമന്ത്രമായ 'ഓം നമ:ശിവായ' നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ. പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം. നിത്യേന നൂറ്റെട്ടുപ്രാവശ്യം 'ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ, ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ' ചൊല്ലുക.

സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം. സരസ്വതീപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. ഫലം വിദ്യാഗുണം, 'ഓം ഹ്രീം ഹ്രീം സരസ്വത്യൈസ്വാഹാ' എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം. ഓം ക്ലീം കൃഷ്‌ണായനമ:' എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും. ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌. ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ. പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍. 'ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:' എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌. പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം. 'ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:' എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.

ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ. പായസമാണ്‌ നിവേദ്യം. 'ഓം ഹ്രീം ഉമായൈ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍. 'ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഭക്‌തഹനുമാന്‌ ഉഴുന്നുവട, കദളിപ്പഴം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം. ''ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:'' എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം. ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌. നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍. 'ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ. കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം. 'ഓം വചത്ഭുവേ നമ:' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. നൂറും പാലുമാണ്‌ അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം. ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം. 'ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും 'ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:' നാഗയക്ഷിക്കും ഉരുക്കഴിക്കുക.

മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം. മലര്‍പ്പൊടിയാണ്‌ നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.

കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌. നിവേദ്യം ത്രിമധരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.

വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌. വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.

നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.

ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും. രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം. അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.

നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.

പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌. ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.

വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌. കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.

ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം. നിവേദ്യം പായസം. വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.

പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌ സദ്‌ഫലം സുനിശ്‌ചയം

ചന്ദനവും ഭസ്മവും സിന്ദൂരവും

Friday 23 March 2012

ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ്‌ ചെയ്യാറുള്ളത്‌...? വിവിധ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌.

ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവണ്റ്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവണ്റ്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.

അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.

നെറ്റിത്തടമാണ്‌ കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌.

നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിറ്‍ത്തണമെന്നാണ്‌ വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച്‌ തേച്ച്‌ ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു. ചന്ദനത്തിണ്റ്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്‌. കൂടാതെ മനോഹരവും തണുപ്പുള്ളതുമാണിത്‌. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന്‌ ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ ചന്ദനമണിയുന്നത്‌ വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക്‌ എതിരാണ്‌. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്‌ ചന്ദനം ലംബമായി അനിയുന്നത്‌. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച്‌ 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.

കുങ്കുമം ദേവീ സ്വരൂപമാണ്‌, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ്‌ കുങ്കുമം തൊടുന്നത്‌. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത്‌ സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്‌ വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്‌. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ്‌ ആത്മാവിന്‌ ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്‌. കുങ്കുമം നെറ്റിക്കു കുറുകെയോ നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം.

കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്‌ ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌ വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത്‌ ത്രിപുരസുന്ദരീ പ്രതീകവുമാണ്‌.

സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍.

വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌.
 

മരണം 1

Sunday 18 March 2012

മരണം ,......എന്നത്‌ ശരീരത്തില്‍ നിന്നും പഞ്ചപ്രാണങ്ങളും, ഉപപ്രാണങ്ങളും,ജീവനും പിരിയുന്നതാണ്‌. ഈ പ്രക്രിയയില്‍ തമോ ഗുണ പ്രധാനമായ ധനഞ്ജയന്‍ ശരീരം ദഹിച്ചോ, അലുത്തോ ഇല്ലാതാകുമ്പോള്‍ മാത്രമാണ്‌ വേര്‍പ്പെടുന്നത്‌. ഇതിനെയാണ്‌ പുല എന്ന്‌ പറയുന്നത്‌. പ്രസവത്തിങ്കലും നാളവിച്ഛേദം വരുമ്പോള്‍ ബഹിര്‍ഗമിക്കുന്ന ധനഞ്ജയബന്ധമാണ്‌ വാലായ്മ. ഈ സമയത്ത്‌ പ്രാണമയതലത്തിലുണ്ടാകുന്ന സ്പന്ദന വിശേഷം സമാന ശരീരികളെ ബന്ധിക്കുന്നു.ഇത്‌ രക്തബന്ധികളെ മാത്രം ബാധിക്കുന്നതും. കേവലം ദുഃഖാചാരണഭിന്നവുമാണ്‌. മക്കത്തായം (പിതൃപരമ്പര) ആചരിക്കുന്നവരെ സ്പിണ്ഡര്‍ - ഏഴുതലമുറ വരെ, സോദകര്‍ - എഴുമുതല്‍ പത്തുവരെ, സകുല്യര്‍ - പത്തിന്‌ പുറമെ ഇങ്ങനെ തിരിക്കാവുന്നതാണ്‌. ഇതില്‍ സ്പിണ്ഡര്‍ - പരസ്പരം പത്തു പുല ആചരിക്കണം, സോമകര്‍ - 3 ദിവസം മതി. സകുല്യര്‍ കേവലം കുളികൊണ്ട്‌ ശുദ്ധരാകുന്നു. പുല ആചരിക്കേണ്ടതില്ല. (മരുമക്കത്തായം ആചരിക്കുന്നവര്‍ ഈ പ്രക്രിയ മാതൃപരമ്പരയിലേക്ക്‌ യോജിപ്പിക്കുക) മാതൃബന്ധികളുടെ പുല 3 ദിവസം ആചരിച്ചാല്‍ മതി എന്നാല്‍ ആരുടെ പിതൃക്രിയ ചെയ്താലും ക്രിയാകര്‍ത്താവ്‌ 10 ദിവസത്തെ പുല ആചരിക്കണം ശ്രാദ്ധവും നടത്തണം. അസ്ഥിസഞ്ചയനം പത്തു ദിവസത്തിനുള്ളില്‍ നടത്തേണ്ടതാണ്‌. അപ്പോള്‍ അശൌചം തീരാത്തതുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ ദുരാചാരമാണ്‌. അതുകൊണ്ട്‌ സഞ്ചയനപാര്‍ട്ടികള്‍ ഒരിക്കലും നടത്തരുത്‌. വ്രതം അനുഷ്ഠിക്കുന്നവര്‍, മന്ത്രസാധന ചെയ്യുന്നവര്‍, യാഗം ചെയ്യുന്നവര്‍, സന്യാസിമാര്‍, രാജാക്കന്‍മാര്‍ ഇവരെ പുല ബാധിക്കുന്നതല്ല.

ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിച്ചാല്‍ എന്താണ് കുഴപ്പം ?
ക്ഷേത്രം ഒരു താന്ത്രിക യന്ത്രമാണ് . ഷോടസ്സ താന്ത്രിക കര്‍മങ്ങള്‍ വഴിയായി പോസിറ്റീവ് എനെര്‍ജിയെ ആഗിരണം ചെയ്തു , അത് ഭക്തര്‍ക്ക് (ഒരു റേഡിയോ /ടി വി തരംഗങ്ങളെ സ്വികരിച്ച്ചു പ്രവര്‍ത്തിക്കുന്നത് പോലെ ) എത്തിച്ചു കൊടുക്കുകയാണ് ക്ഷേത്രം ചെയ്യന്നത് . ഒരു അവിശ്വാസി (അഹിന്ദു എന്ന പ്രയോഗം പുര്‍ണ്ണമായും ശരിയല്ല ) ആ ക്ഷേത്രത്തില്‍ സംശയത്തോടെ അവിടത്തെ ആചാര മര്യാതകള്‍ പാലിക്കാതെ പ്രവേശിക്കുന്നത് നെഗറ്റീവ് എനെര്‍ജിയെ ശ്രിഷ്ടിക്കും . അത് പോലെ തന്നെ സ്ത്രീകള്‍ ചില പ്രത്യേക സമയങ്ങളില്‍ കേറുന്നതും . കോട്ടക്കല്‍ പോലെയുള്ള ഔഷദ സസ്യങ്ങളുടെ തോട്ടങ്ങളിലും ആ പ്രത്യേക സമയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല എന്നതും ശ്രദ്ധേയമാണ് . അത് പോലെ തന്നെ കുട്ടികള്‍ മലമുത്ര വിസര്‍ജ്ജനം ചെയ്യുന്നതും . അങ്ങനെ സംഭവിച്ചാല്‍ ആ നെഗറ്റീവ് എനെര്‍ജിയെ ഒഴിവാക്കി ക്ഷേത്രം പുര്‍വ്വാധികം ശക്തമാക്കാന്‍ ആണ് ശുദ്ധി കലശ താന്ത്രിക വിധികള്‍
അത് പെലെ തന്നെ പുജാരിയും സ്വന്തം കഴിവുകള്‍ ആക്ഷര ലക്ഷം മന്ത്ര ജപാതികള്‍ കൊണ്ട് ഉയര്‍ത്തിയ ആളാണ് . ഒരു സാധാരണക്കാരനെ പൂജാവേളയില്‍ അദ്ദേഹം തൊട്ടാലും ഇതു തന്നെയാണ് സംഭവിക്കുന്നത്‌ .
ക്ഷേത്രാചാരങ്ങള്‍ എല്ലാം ശാസ്ത്രിയമാണ് . അതില്‍ എവിടെയും അന്ധവിശ്വാസം ഇല്ല

മരണം ,

ശ്രാദ്ധനിര്‍വ്വഹണം............ശ്രദ്ധയോടുകൂടി ചെയ്യുന്ന പ്രവൃത്തിയെ ശ്രാദ്ധം എന്ന്‌ സാമാന്യമായി പറയാം ഇത്‌ പൈതൃക വിഷയത്തിലാണ്‌ നാമിപ്പോള്‍ ശ്രദ്ധിച്ചു വരുന്നത്‌. മരണം സംഭവിച്ചവരുടെ വിഷയത്തില്‍ ശ്രദ്ധാപുരസ്സരം ചെയ്യേണ്ടുന്ന പ്രാര്‍ത്ഥനകള്‍, ദാനങ്ങള്‍, പിണ്ഡപ്രദാനാദികള്‍ എന്നിവയെല്ലാം ശ്രാദ്ധനിര്‍വ്വഹണത്തില്‍പെടുന്നു. പരേതക്രിയകള്‍ ഹൈന്ദവരുടെ അന്ത്യേഷ്ടി സംസ്കാരത്തിണ്റ്റെ ആകെത്തുകയാണ്‌. ശാസ്ത്രഗ്രന്ഥങ്ങളില്‍ വിപുലങ്ങളും, വിവിധങ്ങളുമായ ക്രിയാകലാപങ്ങള്‍ ഈ വിഷയത്തില്‍ പറഞ്ഞിരിക്കുന്നു. കാലമൃത്യു എന്നത്‌ അനിവാര്യമായ ഒരു സംഗതിയാകയാല്‍ ഈ സന്ദര്‍ഭത്തില്‍ അന്ധമായ വിഷാദം കൂടാതെ ശേഷക്രിയകള്‍ ചെയ്യേണ്ടതാണ്‌ ആസന്ന മരണനായ വ്യക്തിയെ ആശുപത്രികളില്‍ ഉപേക്ഷിക്കാതെ ഗൃഹത്തില്‍ വച്ച്‌ അവശ്യ ശുശ്രൂഷകളും, ധര്‍മ്മഗ്രന്ഥ പാരായണ ശ്രവണങ്ങളും, ദാനങ്ങളും ചെയ്യേണ്ടതാണ്‌. ഈശ്വരനാമം ജപിച്ച്‌ അന്തിമഘട്ടത്തില്‍ ഭഗവത്‌ സ്മരണ ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കണം. മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം നിലത്തു ദര്‍ഭ വിരിച്ചേടത്ത്‌ കിടത്തി ശിരഃസ്ഥാനത്ത്‌ വിളക്കും നിറയും നാളികേര ഖണ്ഡങ്ങളും വച്ച്‌ സുഗന്ധങ്ങള്‍ പുകച്ച്‌ സംബന്ധികള്‍ ചുറ്റുമിരുന്ന്‌ നാമം ജപിക്കണം. (മൃതശരീരത്തോടൊപ്പം,കിടക്കുക, കെട്ടിപ്പിടിക്കുക, ഉറക്കെ കരയുക എന്നിവ അരുത്‌) ഓം നമോനാരായണായഓംനമശ്ശിവായ എന്നി നാമങ്ങള്‍ ഒരാള്‍ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയും വേണം. ഭഗവദ്ഗീത(2,18.അധ്യായങ്ങള്‍) വിശേഷം പാരായണം ചെയ്യുന്നത്‌ നന്നായിരിക്കും. ശവസംസ്കാരക്രിയ കഴിയുന്നത്ര വേഗത്തില്‍ നടത്തണം. (15 നാഴിക ഏകദേശം 6 മണിക്കൂറ്‍) ്രശ്രാദ്ധനിര്‍വ്വഹണം